വലതുപക്ഷ ഭരണകൂടത്തിനു കീഴിൽ തുർക്കിയിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലം സിനിമ ഉൾപ്പടെയുള്ള മേഖലകൾക്ക് അനുകൂലമല്ലെന്ന് തുർക്കി സംവിധായകൻ ടൈഫൂൺ പേഴ്സിമോളു.  പ്രത്യാശയോടെയാണ് മനുഷ്യർ ജീവിക്കേണ്ടത് .ജീവിതം അവസാനിച്ചുവെന്ന് കരുതുമ്പോഴാവും ചിലപ്പോൾ അത്ഭുതങ്ങൾ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .രാജ്യാന്തര മേളയിലെ മീറ്റ് ദി ഡയറക്ടറിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റലൈസേഷന് ശേഷം ഇന്ത്യയിൽ സിനിമയുടെ എണ്ണത്തിൽ വർധനവുണ്ടായെന്നും എന്നാൽ ഗുണനിലവാരത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നും ബംഗാളി സംവിധായകൻ അതാണു ഘോഷ് പറഞ്ഞു .  സംവിധായകൻ സിദ്ധാർഥ് ചൗഹാൻ , അരവിന്ദ് എച്ച് തുടങ്ങിയവർ പങ്കെടുത്തു .മീരാസാഹേബ് മോഡറേറ്ററായിരുന്നു.