രാജ്യാന്തരമേളയുടെ സമാപന ദിനത്തിൽ ജാഫർ പനാഹി സംവിധാനം ചെയ്ത നോ ബിയേഴ്സ് , ഒപ്പിയം, പലോമ, പ്രോമിസ് മീ ദീസ്, ദി നോവലിസ്റ്റ്സ് ഫിലിം എന്നിവ ഉൾപ്പടെ 15 ചിത്രങ്ങൾ പ്രദർശിപ്പിക്കും .ടർക്കിഷ് ചിത്രം ദി ഫോർ വാൾസ്,മൂന്ന് സ്ത്രീകളുടെ ജീവിതം പ്രമേയമാക്കിയ സിദ്ധാർഥ് ചൗഹാൻ ചിത്രം അമർ കോളനി, സത്യജിത്ത്‌ റേയുടെ  ‘ഗോൾപ്പോ ബോലിയെ  താരിണി ഖൂറോ’ എന്ന ചെറുകഥയെ ആധാരമാക്കി അനന്ത നാരായൺ മഹാദേവൻ ഒരുക്കിയ ദി സ്റ്റോറിടെല്ലർ, ഡിംനേഷ്യ ബാധിച്ച 84കാരന്റെ കഥ പറയുന്ന മസഹിറോ കൊബായാഷിയുടെ ലിയർ ഓൺ ദി ഷോർ തുടങ്ങിയ ചിത്രങ്ങളും  വെള്ളിയാഴ്ച പ്രദർശിപ്പിക്കും .  റിസർവേഷൻ ഇല്ലാതെ തന്നെ ഇന്ന് ഡെലിഗേറ്റുകൾക്ക്  (വെള്ളി )ചിത്രങ്ങൾ ആസ്വദിയ്ക്കാം.

കസാക്കിസ്ഥാൻ ചിത്രം സെറെ , മാനുവേലാ മാർടീലി ചിത്രം 1976,  ഹംഗേറിയൻ ചിത്രം ദി ഗെയിം, ദി ഫോർജേർ, ബിറ്റർസ്വീറ്റ് റെയ്ൻ,  ദ ഹാപ്പിയസ്ററ് മാൻ ഇൻ ദ വേൾഡ് എന്നീ ചിത്രങ്ങളും വെള്ളിയാഴ്ച പ്രദർശിപ്പിക്കും . ടാഗോർ, കൈരളി, ശ്രീ, നിള, കലാഭവൻ എന്നീ തിയേറ്ററുകളിലാണ് വെള്ളിയാഴ്ച  ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.സമാപന ചടങ്ങിനോടനുബന്ധിച്ച് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുന്ന സിനിമ പ്രദർശിപ്പിക്കും.