കുഴല്‍മന്ദം മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്‌നിക് കോളെജില്‍ സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ അധ്യാപക ഒഴിവ്. സിവില്‍ എന്‍ജിനീയറിങ്ങില്‍ ഒന്നാം ക്ലാസോടെയുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഡിസംബര്‍ 19 ന് രാവിലെ ഒന്‍പതിന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8547005086.