ജൽ ജീവൻ മിഷൻ പദ്ധതിയുടെ കെ.ആർ.സി എന്ന നിലയിൽ അങ്കമാലി അന്ത്യോദയ ഗ്രാമപഞ്ചായത്തുകൾക്കായി ജില്ലയിൽ ചതുർദിന റസിഡൻഷ്യൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ജൽ ജീവൻ മിഷന്റെ ഭാഗമായുള്ള കുടിവെള്ള പദ്ധതികൾ പൂർത്തീകരിക്കുന്നതിലൂടെ ജില്ലയിലെ എല്ലാ ഗ്രാമീണ വീടുകളിലും സ്ഥാപനങ്ങളിലും ശുദ്ധജലം ഉറപ്പാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

മാള ബ്ലോക്കിലെ ആളൂർ, കുഴൂർ, പൊയ്യ, അന്നമനട, മാള, ചാലക്കുടി ബ്ലോക്കിലെ കാടുകുറ്റി, കൊരട്ടി പരിയാരം, കോടശ്ശേരി, മേലൂർ, അതിരപ്പള്ളി തുടങ്ങി 11 ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ, പഞ്ചായത്ത് മെമ്പർമാർ, സെക്രട്ടറി, അസി.സെക്രട്ടറി, പ്രോജക്ട് ക്ലർക്ക് ജൽ ജീവൻ മിഷൻ നിർവഹണ സഹായ ഏജൻസി ഉദ്യോഗസ്ഥർ എന്നിവര്‍ പരിശീലന പരിപാടിയില്‍ സംബന്ധിച്ചു.

അന്ത്യോദയ എക്സിക്യൂട്ടീവ് ഡയറക്ടർ പീറ്റർ തെറ്റയിൽ അധ്യക്ഷത വഹിച്ചു. അന്ത്യോദയ പ്രോജക്ട് ഡയറക്ടർ വികെ ഗോവിന്ദകുമാർ, ജില്ലാ ജല ശുചിത്വ മിഷൻ മെമ്പമ്പർ സെക്രട്ടറി ഇൻ ചാർജ് എംഐ കുര്യാക്കോസ്, ജലനിധി മുൻ റീജിയണൽ പ്രൊജക്റ്റ് ഡയറക്ടർ നരേന്ദ്രദേവ് പി കെ , ജല അതോറിറ്റി റിട്ടയേഡ് ക്വാളിറ്റി വിഭാഗം മാനേജർ വിഡി മുരളി, അന്ത്യോദയ പ്രോജക്ട് ഓഫീസർമാരായ റോജിൻ സ്കറിയ എന്നിവർ പ്രസംഗിച്ചു.