ഷോളയൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ വിഹിതത്തില്‍ രണ്ട് ലക്ഷം രൂപ ഉള്‍പ്പെടുത്തി ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് മരുന്നുകള്‍ കൈമാറി. കുടുംബാരോഗ്യ കേന്ദ്രം ഒ.പി ഹാളില്‍ നടന്ന പരിപാടിയില്‍ ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാമമൂര്‍ത്തി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി മുഹമ്മദ് മുസ്തഫക്ക് ആണ് മരുന്നുകള്‍ കൈമാറിയത്. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം.ആര് ജിതേഷ് അധ്യക്ഷനായി ലത കുമാരി, കെ.വി അനീഷ്, സുരേഷ്, ഷാജു പെട്ടിക്കല്‍, മണികണ്ഠന്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
