ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ച് ഫൂട് വോളി അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ ഫൂട് വോളി ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. പുലിമുട്ട് ബീച്ച് പരിസരത്ത് നടന്ന ചടങ്ങ് ജില്ലാ വികസന കമ്മീഷണർ എം എസ് മാധവിക്കുട്ടി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നിന്നുള്ള മൂന്നു ടീമുകളും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മൂന്നു ടീമുകളും മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിൽ ഫിനിക്സ് കേരള വിജയികളായപ്പോൾ കുന്നമംഗലം സ്പോർട്സ് അക്കാദമി റണ്ണേഴ്സ് അപ്പ് നേടി. ടൂറിസം ജോയിന്റ് ഡയറക്ടർ ടി ജി അഭിലാഷ്, ഡി ടി പി സി സെക്രട്ടറി പി നിഖിൽ ദാസ് എന്നിവർ ചേർന്ന് വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു.
കേരള ഫൂട് വോളി അസോസിയേഷൻ ട്രഷറർ കെ വി അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. കോസ്റ്റ് ഗാർഡ് ഡെപ്യൂട്ടി കമാന്റന്റ് എ.സുചേത്, എം മുജീബ് റഹ്മാൻ, ക്യാപ്റ്റൻ ഹരിദാസ്, ടി ജയദീപ്, ബാബു പാലക്കണ്ടി,ടി എം അബ്ദു റഹിമാൻ എന്നിവർ സംസാരിച്ചു. എ കെ മുഹമ്മദ് അഷറഫ് സ്വാഗതവും ഡോ. യു.കെ അബ്ദുൽ നാസർ നന്ദിയും പറഞ്ഞു.