നാളെ (26/12/2022) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് (25/12/2022) കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല. ഡിസംബർ 27ന് കേരള തീരത്തും 27, 28 തീയതികളിൽ ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് നിലവിലുള്ള രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ 6 കുടുംങ്ങളിലെ 24 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. എല്ലാ ജില്ലയിലും താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തന സജ്ജമാണ്. സംസ്ഥാനത്തു 3071 കെട്ടിടങ്ങൾ ക്യാമ്പുകൾക്കായി സജ്ജമാക്കിയിട്ടുണ്ട്. അതിൽ 423080 ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്നതാണെന്നും ഡിസാസ്റ്റർ മാനേജ്മെന്റ് സ്റ്റേറ്റ് കൺട്രോൾ റൂം അറിയിച്ചു.