ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിൽ ആവേശമായി തദ്ദേശീയരുടെ വലവീശൽ മത്സരം. 18 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ അരമണിക്കൂർ കൊണ്ട് നാലര കിലോ മീൻപിടിച്ച അസീസ്, ബാവ എന്നിവർ വിജയികളായി. ചാലിയാറിന്റെ ഓളപരപ്പിൽ ചെറു വള്ളങ്ങളിൽ എത്തിയ മത്സരാർത്ഥികൾ മീനുകൾക്കായി വലവീശി. അരമണിക്കൂർ നീണ്ട മത്സരത്തിന്റെ ആവേശത്തിനൊടുവിൽ മീനുകളുമായി കരയിലേക്ക്. അരമണിക്കൂർ സമയത്തിൽ കൂടുതൽ മത്സ്യം ലഭിക്കുന്നവരാണ് വലവീശൽ മത്സരത്തിലെ വിജയി.

ഉപജീവനമാർഗ്ഗമായി എടുക്കുന്ന തൊഴിലിനെ മത്സരമായി ഉൾപ്പെടുത്തിയ സന്തോഷത്തിലാണ് മത്സ്യത്തൊഴിലാളികള്‍. ഫെസ്റ്റിലെ തദ്ദേശിയർക്കായുള്ള പ്രധാന മത്സരമാണിത്. സുരക്ഷാ മുൻകരുതലുകളോടെ നടത്തിയ പരിപാടി കാണുന്നതിന് നിരവധി പേരാണ് പ്രദേശത്ത് തടിച്ചുകൂടിയത്.