ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മോക്ഡ്രില്‍
പ്രളയ സാഹചര്യങ്ങള്‍ നേരിടാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി പെരിന്തല്‍മണ്ണ താലൂക്ക്. കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി ജില്ലയില്‍ സംഘടിപ്പിച്ച മോക്ക് ഡ്രില്‍ പെരിന്തല്‍മണ്ണ താലൂക്കിലെ പുലാമന്തോള്‍ ഹൈസ്‌കൂള്‍ കടവില്‍ വിജയകരമായി പൂര്‍ത്തിയാക്കി.
രാവിലെ 9.20നാണ് ജില്ലയില്‍ റെഡ് അലര്‍ട്ട് സംബന്ധിച്ച അറിയിപ്പെത്തിയത്. തുടര്‍ന്ന് തൂത പുഴയിലെ ജലനിരപ്പ് ഉയര്‍ന്ന അറിയിപ്പ് പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ശ്രീധന്യ സുരേഷിനും പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ക്കും കിട്ടിയതോടെ മോക്ക് ഡ്രില്‍ ആരംഭിച്ചു. സ്‌കൂളിലും വീടുകളിലേക്കും വെള്ളം കയറുന്നതും തുടര്‍ന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളുമാണ് മോക് ഡ്രില്ലിലൂടെ ആവിഷ്‌ക്കരിച്ചത്. പെരിന്തല്‍മണ്ണ താലൂക്കില്‍ ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റം (ഐ.ആര്‍.എസ്) ടീം സജ്ജമായിരുന്നു. പ്രളയ അറിയിപ്പ് ലഭിച്ച ഉടനെ താഴ്ന്ന പ്രദേശങ്ങളില്‍ അറിയിപ്പ് നല്‍കി. എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി. ഫയര്‍ഫോഴ്സ്, പൊലീസ്, ആരോഗ്യം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ അടിയന്തരമായി സംഭവ സ്ഥലത്തെത്തി. വെള്ളം ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ജനങ്ങളെ പാര്‍പ്പിക്കുന്നതിനായി പാലൂര്‍ എ.എല്‍ പി സ്‌കൂളില്‍ ക്യാമ്പ് തയ്യാറാക്കി മാറ്റിപ്പാര്‍പ്പിക്കുകയും പ്രാഥമിക ചികിത്സ സൗകര്യവും ഭക്ഷണവും വസ്ത്രവും തുടങ്ങി അവശ്യ സാധനങ്ങള്‍ ക്യാമ്പില്‍ ഒരുക്കി. പ്രത്യേക പരിഗണന ആവശ്യമുള്ള സ്ത്രീകള്‍, കുട്ടികള്‍, രോഗികള്‍, വയോജനങ്ങള്‍ എന്നിവര്‍ക്ക് പ്രാഥമിക പരിഗണന നല്‍കി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി.
പുലാമന്തോള്‍ ഹൈസ്‌കൂള്‍ കടവില്‍ നാട്ടുകാരും പഞ്ചായത്ത് അധികൃതരും സന്നദ്ധ പ്രവര്‍ത്തകരും രക്ഷപ്രവര്‍ത്തനം നടത്തി. 14 ഓളം കുട്ടികളെ കാണാനില്ലെന്നായിരുന്നു സന്ദേശം. കുട്ടികള്‍ക്കുള്ള മെഡിക്കല്‍ സൗകര്യങ്ങള്‍ സ്‌കൂളില്‍ തന്നെ ഒരുക്കി. ചെറിയ പരിക്കുകളുള്ള കുട്ടികളെ സ്‌കൂളില്‍ വച്ച് പ്രാഥമിക ചികിത്സ നല്‍കി. പുഴയുടെ തുരുത്തില്‍ അകപ്പെട്ടവരെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ഹൈസ്‌കൂള്‍ കടവില്‍ 15ആളുകളെ കാണാതായും അറിയിപ്പ് നല്‍കിയിരുന്നു. പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ശ്രീധന്യ സുരേഷ് സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. ഒബ്‌സെര്‍വര്‍ ഹാപ്പി സിങ്, തഹസില്‍ദാര്‍മാരായ പി.എം മായ എന്നിവരും സംഭവസ്ഥലത്ത് എത്തി.
പുലാമന്തോള്‍ പുഴയില്‍ വെള്ളത്തില്‍ അകപ്പെട്ട 19 പേരില്‍ 16 പേരെ പ്രാഥമിക പരിശോധനക്ക് ശേഷം ക്യാമ്പിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റ മൂന്ന് പേരെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രളയ പ്രദേശത്തു നിന്നും 11 കുടുംബങ്ങളെ പാലൂര്‍ എ. എല്‍.പി സ്‌കൂളിലേക്ക് മാറ്റി. പെരിന്തല്‍മണ്ണ താലൂക്കില്‍ പാലൂര്‍ എല്‍പി സ്‌കൂളിലെ ക്യാമ്പിലേക്ക് ആവശ്യമായ അവശ്യ സാധനങ്ങളുമായി സിവില്‍ സപ്ലൈസ് വകുപ്പ് എത്തിച്ചു. വെള്ളം കയറിയ പുലാമന്തോള്‍ ഹൈസ്‌കൂളില്‍ നിന്നും എല്ലാ കുട്ടികളെയും സുരക്ഷിതമായി ഒഴിപ്പിച്ചു. പുലാമന്തോള്‍ വില്ലേജില്‍ 26 പേര്‍ അപകടത്തില്‍പെട്ടു എന്ന വിധത്തില്‍ സന്ദേശം നല്‍കിയാണ് മോക് ഡ്രില്‍ സംഘടിപ്പിച്ചത്. എട്ട് പേരെ ആശുപത്രിയിലേക്ക് മാറ്റുകയും ബാക്കിയുള്ളവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. പെരിന്തല്‍മണ്ണ താലൂക്കില്‍ കണ്ടേങ്കാവ് എന്ന സ്ഥലത്ത് രണ്ട് വീടുകളില്‍ വെള്ളം കയറി ആളുകള്‍ കുടുങ്ങിയതായി അറിയിപ്പ് കിട്ടിയതില്‍ തുടര്‍ന്ന് റസ്‌ക്യൂ സംഘം തിരച്ചില്‍ നടത്തി ഒരാളെ പരുക്കുകളോടെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ പ്രാഥമിക പരിശോധനക്ക് ശേഷം ക്യാമ്പിലേക്ക് മാറ്റിയതായും അറിയിപ്പ് നല്‍കി.
തൂതപ്പുഴയിലെ ജലനിരപ്പ് കുറഞ്ഞതായി റിപ്പോര്‍ട്ട് ലഭിച്ചു. ക്യാമ്പില്‍ 34 പേരാണ് ഉണ്ടായിരുന്നത്. ക്യാമ്പില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പകര്‍ച്ച വ്യാധി പ്രതിരോധ നടപടികള്‍ക്ക് നേതൃത്വം നല്‍കി. ക്യാമ്പില്‍ ആവശ്യമായ വൈദ്യസഹായവും കൗണ്‍സലിങ് സേവനവും ഒരുക്കിയിരുന്നു. അടിയന്തര സാഹചര്യമുണ്ടായാല്‍ ക്യാമ്പുകള്‍ സജ്ജീകരിക്കേണ്ട രീതി, ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ക്ക് ചികിത്സ ഉറപ്പാക്കല്‍, കണ്‍ട്രോള്‍ റൂം സജ്ജമാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് മോക്ക് ഡ്രില്ലില്‍ വിലയിരുത്തി. ഉച്ചക്ക് 1.30 ഓടെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. മഴയുടെ ശക്തി കുറഞ്ഞുവെന്നും പുഴയില്‍ വെള്ളം ഇറങ്ങിയതായും പുലാമന്തോള്‍ പാലൂര്‍ എല്‍.പി സ്‌കൂളില്‍ ആരംഭിച്ച റിലീഫ് ക്യാമ്പ് അവസാനിപ്പിച്ചതായും ക്യാമ്പില്‍ ഉണ്ടായിരുന്ന 34 പേരും അവരവരുടെ വീടുകളിലേക്ക് മടങ്ങിയതായും അധികൃതര്‍ അറിയിച്ചതോടെ മോക് ഡ്രില്‍ അവസാനിപ്പിച്ചു.
റവന്യൂ, അഗ്നി രക്ഷാ സേന, പൊലീസ്, ആരോഗ്യം, ജലസേചനം, കെ.എസ്.ഇബി, വിവര പൊതുജന സമ്പര്‍ക്കം, മോട്ടോര്‍ വാഹനം, തദ്ദേശ സ്വയംഭരണം, ട്രോമാകെയര്‍ വളന്റിയര്‍മാര്‍, മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മോക്ക് ഡ്രില്ലില്‍ പങ്കെടുത്തു. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യ സുരേഷ് , കേന്ദ്ര നിരീക്ഷകന്‍ ഹാപ്പി സിങ്, തഹസില്‍ദാര്‍ പി. എം മായ, ഡപ്യൂട്ടി തഹസില്‍ദാര്‍മാരായ സി.അബ്ദുല്‍ റഷീദ് , ജൈസന്റ് മാത്യു, ശാഖി പി, ഹബീബ് റഹ്‌മാന്‍. വില്ലേജ് ഓഫീസര്‍മാരായ എസ്.ഷൈജു , വേണുഗോപാല്‍, ഹുസൈന്‍, എസ്.ഐ യാസിര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ ബാബുരാജ്, മെഡിക്കല്‍ ടീം ഡോ. ആശ ജലാല്‍, ഡോ. ദൃശ്യ അജിത്ത്, ഡോ. ബിന്ദു തുടങ്ങിയവര്‍ മോക്ക് ഡ്രില്ലിന്റെ ഭാഗമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.