കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വിക്രം സാരാഭായി സ്പേസ് സെന്ററിലെ വിവിധ താല്‍ക്കാലിക ഒഴിവുകളിലേക്ക് വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തസ്തിക, ഒഴിവുകളുടെ എണ്ണം, വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, വേതനം എന്നീ ക്രമത്തില്‍ താഴെ:
*അസിസ്റ്റന്റ്, 11, 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും, സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം, 25500 – 81100.
*ജൂനിയര്‍ പെഴ്‌സണല്‍ അസിസ്റ്റന്റ്, 02, 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍/സെക്രട്ടേറിയല്‍ പ്രാക്ടീസ്. കൂടാതെ ഇംഗ്ലീഷ് സ്റ്റെനോഗ്രഫിയില്‍ മിനിറ്റില്‍ 60 വാക്കില്‍ കുറയാത്ത സ്പീഡും കംപ്യുട്ടര്‍ പരിജ്ഞാനവും, സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം, 25500 – 81100.
യോഗ്യതയും നിലവില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷനുമുള്ളവര്‍ 2022 ജനുവരി 10 ന് മുന്‍പ് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2565875.