മലപ്പുറം ജില്ലാ മൗണ്ടനീയറിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 2022-23 വർഷത്തെ ജില്ലാ മൗണ്ടനീയറിംഗ് ചാമ്പ്യൻഷിപ്പ് നാളെ (ജനുവരി എട്ട്) പന്തല്ലൂരിൽ നടക്കും. സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ നടക്കുന്ന മത്സരത്തിലൂടെ സംസ്ഥാന മൗണ്ടനീയറിംഗ് ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ തെരെഞ്ഞെടുക്കും. പങ്കെടുക്കാൻ താത്പര്യമുള്ള കായിക താരങ്ങൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ജനുവരി എട്ടിന് രാവിലെ 7.30ന് പി.എച്ച്.എസ്.എസ് പന്തല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. വിവരങ്ങൾക്ക്: 9567609045.