കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂവപ്പള്ളി വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ജനുവരി ഒമ്പതിന് വൈകിട്ട് അഞ്ചിന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ചടങ്ങിൽ അധ്യക്ഷനാവും. എം.പിമാരായ ആന്റോ ആന്റണി, ജോസ് കെ. മാണി എന്നിവർ മുഖ്യാതിഥികളാവും.
പഴയ ഓഫീസ് കെട്ടിടം പൊളിച്ച് മാറ്റിയാണ് 1440 ചതുരശ്ര അടിയിൽ പുതിയ ഒറ്റനില കെട്ടിടം വില്ലേജ് ഓഫീസിനായി പണിതത്. എം.എൽ.എ ഫണ്ടിൽ നിന്നുള്ള 44 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണിതത്. ഭിന്നശേഷി സൗഹൃദമായ കെട്ടിടത്തിൽ നാല് മുറികളും ഹാളും നാല് ശുചി മുറികളും ഉണ്ട്. നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമാണചുമതല.
ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ , കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ട്, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ, എ.ഡി.എം ജിനു പുന്നൂസ്, സബ് കളക്ടർ സഫ്ന നസറുദ്ദീൻ, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്തംഗം ടി.ജെ മോഹനൻ, പാറത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോഹനൻ, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ തോമസ് പുളിക്കൽ, ഗ്രാമപഞ്ചായത്തംഗം ബിജോജി പൊക്കാളശ്ശേരിൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.