പാലക്കാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ദുരന്ത പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ സന്നദ്ധ സേന പ്രവർത്തകർക്കും ആശ-കുടുംബശ്രീ പ്രവർത്തകർക്കുമായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷി ഉദ്ഘാടനം ചെയ്തു. എ.ഡി.എം കെ. മണികണ്ഠൻ അധ്യക്ഷനായി.
രണ്ട് ദിവസങ്ങളിലായി നടന്ന പരിശീലനത്തിൽ 225 പേർ പങ്കെടുത്തു. ഫയർഫോഴ്സ്, ആരോഗ്യം, റവന്യു വകുപ്പുകളുടെ നേതൃത്വത്തിൽ വിവിധ സെഷനുകളിലായാണ് പരിശീലനം സംഘടിപ്പിച്ചത്. ജില്ലാ ആശുപത്രിയിലെ ഓർത്തോപീഡിക് അസിസ്റ്റന്റ് സർജൻ ഡോ. ഗോപീകൃഷ്ണൻ, ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. നാസർ, കൈല ഇന്റേൺ ജുനിയ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ഹുസൂർ ശിരസ്തദാർ രാജേന്ദ്രൻ പിള്ള, ദുരന്ത നിവാരണ വിഭാഗം ജൂനിയർ സൂപ്രണ്ട് എം.എം അക്ബർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.