കടലുണ്ടി ഗ്രാമ പഞ്ചായത്തിലെ 13,14,15,16 വാർഡുകളിലെ വാർഡ്‌ തല തൊഴിൽ സഭ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ ഉദ്ഘാടനം ചെയ്തു. അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന സംസ്ഥാന നോളേജ് ഇക്കണോമി മിഷൻ പദ്ധതി ലക്ഷ്യം നേടിയെടുക്കുന്നതിന്റ ഭാഗമായി ആസൂത്രണം ചെയ്തതാണ് തൊഴിൽ സഭകൾ. സംരംഭ തത്പരർ, തൊഴിലാന്വേഷകർ, തൊഴിൽ നൈപുണ്യം ആവശ്യമുള്ളവർ എന്നിങ്ങനെ ഗ്രൂപ്പുകളായി തിരിഞ്ഞ് തൊഴിൽ സഭയിൽ ചർച്ച നടന്നു.

പരിപാടിയിൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സി. കെ. ശിവദാസൻ അധ്യക്ഷനായി. വാർഡ്‌ മെമ്പർ നിശ പനയമഠത്തിൽ സ്വാഗതം പറഞ്ഞു. സംരംഭകനായ കൃഷ്ണൻ കാക്കാത്തിരുത്തി തന്റെ വിജയ രഹസ്യം സദസ്സുമായി പങ്കിട്ടു. വാർഡ്‌ മെമ്പർമാരായ ടി. സുഷമ, വിമ്മി എറുകാട്ടിൽ, സിഡിഎസ് ചെയർ പേഴ്സൺ പ്രവീണ, വെറ്റിനറി ഡോക്ടർ ആനന്ദ്, അസിസ്റ്റന്റ് കൃഷി ഓഫീസർ ഹരിത,വ്യവസായ ഇന്റെൺ അക്ഷയ് അരവിന്ദ്, കമ്മ്യൂണിറ്റി റിസോർസ് പേഴ്സൺ അപർണ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.