കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ നടപ്പിലാക്കുന്ന വിവിധ ഏജൻസികളുടെ സമയബന്ധിത പ്രോജക്ടുകളിലേക്ക് കരാർ/ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് സയന്റിസ്റ്റിനെ നിയമിക്കുന്നതിന്  പാനൽ തയാറാക്കുന്നു. ജിയോ ഇൻഫോമാറ്റിക്‌സ് പ്രോജക്ട് സയന്റിസ്റ്റിന്റെ അഞ്ച് ഒഴിവുണ്ട്. ജിയോ ഇൻഫർമാറ്റിക്‌സ്/ റിമോട്ട് സെൻസിംഗ് ആൻഡ് ജി.ഐ.എസ് എന്നിവയിൽ ഏതെങ്കിലും ഉള്ള ബിരുദാനന്തരം ബിരുദമാണ് യോഗ്യത. റിമോട്ട് സെൻസിംഗ് ആൻഡ് ജി.ഐ.എസിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. 2023 ജനുവരി ഒന്നിന്  36 വയസ് കവിയരുത്. എസ്.സി./എസ്.ടി. മറ്റു പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും. പരിചയ സർട്ടിഫിക്കറ്റ് (സ്ഥാപനത്തിന്റെ പേര്, തസ്തികയുടെ പേര്, കാലയളവ്, സർട്ടിഫിക്കറ്റ് നൽകിയ അധികാരിയുടെ പേര് ഉൾപ്പെടെ) അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ജനുവരി 20നു വൈകിട്ട് അഞ്ചിനകം www.ksrec.kerala.gov.in വഴി അപേക്ഷിക്കണം.