ഏയ്ഞ്ചൽവാലിയിൽ ഫെബ്രുവരിയിൽ 400 പട്ടയം നൽകും: മന്ത്രി അഡ്വ. കെ. രാജൻ

ബാക്കി പട്ടയങ്ങൾ മേയിൽ വിതരണം ചെയ്യും

ഏയ്ഞ്ചൽവാലി മേഖലയിൽ 1600 പേർക്ക് പട്ടയം വിതരണം ചെയ്യാനുള്ള നടപടി പുരോഗമിക്കുകയാണെന്നും ഫെബ്രുവരിയിൽ 400 പട്ടയങ്ങൾ വിതരണം ചെയ്യുമെന്നും റവന്യൂ വകുപ്പു മന്ത്രി അഡ്വ. കെ. രാജൻ പറഞ്ഞു. കൂവപ്പള്ളി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
അർഹരായ എല്ലാവർക്കും മേയ് മാസത്തിൽ ബാക്കി പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടി പുരോഗമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ജില്ലാ പഞ്ചായത്തംഗമായ പി.ആർ. അനുപമ, കാഞ്ഞിരപ്പള്ളി, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആർ. തങ്കപ്പൻ, ഡയസ് കോക്കാട്ട്, കാഞ്ഞിരപ്പള്ളി, പാറത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ റോസമ്മ തോമസ് പുളിക്കൽ, സിന്ധു മോഹനൻ, ബ്ലോക്ക് പഞ്ചായത്തംഗം റ്റി. ജെ. മോഹനൻ, ഗ്രാമപഞ്ചായത്ത് അംഗം ബിജോജി പൊക്കാളശ്ശേരിൽ, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജിനു പുന്നൂസ്, സബ് കളക്ടർ സഫ്ന നസറുദ്ദീൻ, കാഞ്ഞിരപ്പള്ളി തഹസിൽദാർ കെ.എം. ജോസുകുട്ടി, വില്ലേജ് ഓഫീസർ ലിസിയമ്മ ആന്റണി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. രാജേഷ്, സി.കെ. ഹംസ, കെ. ജെ. തോമസ് കട്ടയ്ക്കൽ, ടി. എം. ഹനീഫ, സിബി നമ്പുടാകം, സൈനുലാബ്ദീൻ, ബിനു ഡോമിനിക്, കെ. എച്ച്. റസാഖ്, ഷെമീർ ഷാ, ജോളി കേളിയംപറമ്പിൽ, എച്ച്. അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്തു.