2023-24 വർഷത്തെ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് അധ്യക്ഷത വഹിച്ചു. ആറ് കോടി രൂപയുടെ പദ്ധതിയാണ് ഈ വർഷം നടപ്പിലാക്കുന്നത്. കാർഷിക മേഖലയ്ക്ക് മുൻ തൂക്കം നൽകുന്നതാണ് പദ്ധതി. ഉൽപ്പാദന ക്ഷമത വർദ്ധിപ്പിക്കാനും ഉൽപ്പാദന വർദ്ധനവിന് മുൻതൂക്കം നൽകുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ ബ്രാൻന്റഡ് അരി വിപണിയിലിറക്കാനും കാർഷിമേഖലയിൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിപണിയിലിറക്കുന്നതിനെ കുറിച്ചും സെമിനാർ ചർച്ച ചെയ്തു.
തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും അത് വഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള പദ്ധതികളും ആലോചിച്ചു. സ്ഥലമുള്ള അങ്കണവാടികൾക്ക് കെട്ടിടം നിർമ്മിക്കാനും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ലൈബ്രറികളുടെ അടിസ്ഥാന വികസനത്തിനും പദ്ധതിയിൽ തുക ഉൾപ്പെടുത്തുകയും ചെയ്തു.
ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ വിജയരാഘവൻ, വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ ജീവാനന്ദൻ, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ഷീബശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ ടി എം കോയ, മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വേണു, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ, അത്തോളിഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു രാജൻ, അരിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി രജനി എന്നിവർ സംസാരിച്ചു. പന്തലായനി ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിന്ദു മഠത്തിൽ സ്വാഗതവും ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് മുഹ്സിൻ നന്ദിയും പറഞ്ഞു