സംസ്ഥാന യുവജന ക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്ത് കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന യൂത്ത്-യുവ ക്ലബ്ബുകൾക്ക് അവയുടെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ധനസഹായം നൽകുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ക്ലബ്ബുകൾക്ക് 5,000 രൂപ ധനസഹായം നൽകും. ജില്ലയിൽ പ്രവർത്തിക്കുന്ന യൂത്ത്-യുവ ക്ലബ്ബുകൾ അവരുടെ 2022 ജനുവരി 1 മുതൽ 2022 ഡിസംബർ 31 വരെയുളള പ്രർത്തന റിപ്പോർട്ടും, ഫോട്ടോയും, അപേക്ഷയും സഹിതം ജനുവരി 15നകം ജില്ലാ യുവജനകേന്ദ്രത്തിൽ നേരിട്ടോ, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, ജില്ലാ യുവജനകേന്ദ്രം, സിവിൽസ്റ്റേഷൻ, ബി – ബ്ലോക്ക്, ആറാം നില, കോഴിക്കോട് എന്ന വിലാസത്തിലോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0495 2373371