വയനാട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതിയില്‍ അഡീഷണല്‍ ഫാക്കല്‍റ്റി നിയമനം നടത്തുന്നു. അപേക്ഷക കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ/ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. യോഗ്യത: എം.എസ്.ഡബ്ല്യു/ എം.ബി.എ (എച്ച്.ആര്‍)/ എം.എ സോഷ്യോളജി/ ഡവലപ്പ്മെന്റ് സ്റ്റഡീസ്. 3 വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 2023 ജനുവരി 10 ന് 40 വയസ്സ് കവിയരുത്. അപേക്ഷ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്നും www.kudumbashree.org എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, വയനാട് ജില്ല എന്ന പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അയല്‍ക്കൂട്ടാംഗം/ ഓക്സിലറി അംഗം എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ അടങ്ങിയ അഡ്ഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പകളും ഉള്ളടക്കം ചെയ്യണം. ജനുവരി 21 നകം അപേക്ഷ ലഭിക്കണം. വിലാസം: ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, 2-ാം നില, പോപ്പുലര്‍ ബില്‍ഡിംഗ്, സിവില്‍ സ്റ്റേഷന് എതിര്‍വശം, കല്‍പ്പറ്റ നോര്‍ത്ത്, വയനാട്, പിന്‍-673122. ഫോണ്‍: 04936 299370, 04936 206 589
