പ്രദേശവാസികളുടെ ഏറെക്കാലത്തെ ആവശ്യമായ കണ്ണാടിക്കൽ – കുറിയേടത്ത് താഴം നടപ്പാത
യാഥാർത്ഥ്യമാക്കി. നടപ്പാതയുടെ ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ .എ നിർവ്വഹിച്ചു. ചടങ്ങിൽ കൗൺസിലർ ഫെനിഷ കെ സന്തോഷ് അധ്യക്ഷത വഹിച്ചു. കൗൺസിലർ ഒ സദാശിവൻ, കിഷോർ കുമാർ, വാർഡ് കൺവീനർ ബാബു, ഷാനി എന്നിവർ സന്നിഹിതരായി.

തോട്ടത്തിൽ രവീന്ദ്രൻ എം.എൽ .എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചിലവഴിച്ചാണ് കണ്ണാടിക്കൽ- കുറിയേടത്ത് താഴം നടപ്പാത നിർമ്മിച്ചത്. 15 ലധികം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന റോഡിൻ്റെ പ്രവൃത്തി അഞ്ചു മാസം കൊണ്ടാണ് പൂർത്തീകരിച്ചത്. മഴക്കാലമായാൽ കണ്ണാടിക്കൽ-കുറിയേടത്ത് റോഡിലൂടെയുള്ള യാത്ര ഏറെ ദുരിതം നിറഞ്ഞതായിരുന്നു. നടപ്പാത നിർമ്മിച്ചതോടെ സുരക്ഷിതമായ യാത്രാമാർഗ്ഗമാണ് പ്രദേശവാസികൾക്ക് യാഥാർത്ഥ്യമായത്.