എടവണ്ണ സബ് ട്രഷറിക്കായി നിർമ്മാണം പൂർത്തിയായ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (ജനുവരി 12) നടക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പി.കെ ബഷീർ എം.എൽ.എ അധ്യക്ഷത വഹിക്കും. കിഫ്ബി ഫണ്ട് ഉപയോഗിച്ച് രണ്ട് കോടി രൂപ ചെലവഴിച്ചാണ് പുതിയ ഇരുനില കെട്ടിടം നിർമിച്ചിരിക്കുന്നത്. വർഷങ്ങളായി ഗ്രാമപഞ്ചായത്തിന്റെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരികയായിരുന്ന സബ് ട്രഷറിക്ക് അസൗകര്യങ്ങൾ ഏറെയായിരുന്നു. പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ ട്രഷറി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകും.