മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും

പൊതു വിദ്യാഭ്യാസ വകുപ്പ് വൊക്കേഷ്ണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് സെല്ലിന്റേയും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും സഹകരണത്തോടെ നടത്തുന്ന തൊഴില്‍ മേള ജനുവരി 21 ന് കളമശ്ശേരി വി.എച്ച്.എസ്.സി സ്‌കൂളില്‍ രാവിലെ ഒന്‍പതിന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.

വി.എച്ച്.എസ്.സി യില്‍ പ്ലസ് ടു തലത്തില്‍ അടിസ്ഥാന വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. വി.എച്ച്.എസ്.സി യിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് തൊഴില്‍മേള സംഘടിപ്പിക്കുന്നത്. വി.എച്ച്.എസ്.സി പൂര്‍ത്തിയാക്കിയ ശേഷം വ്യത്യസ്ത മേഖലകളില്‍ ഡിപ്ലോമ കഴിഞ്ഞവര്‍ക്കും ബിരുദ ബിരുദാനന്തരദാരികള്‍ക്കും അപേക്ഷിക്കാം. 18 നും 35 വയസിനും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അടുത്തുള്ള വി.എച്ച്.എസ്.സി സ്‌കൂളിലെ കരിയര്‍ ഗൈഡന്‍സ് സെല്ലുമായി ബന്ധപ്പെട്ട് ഗൂഗിള്‍ ഫോം വഴിയോ ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ ജനുവരി 16ന് മുമ്പ് രജിസ്റ്റര്‍ ചെയ്യാം.

വി.എച്ച്.എസ്.സി യിലെ വിവിധ കോഴ്‌സുകളുമായി ബന്ധപ്പെട്ട് എഞ്ചിനീയറിംഗ്, പാരാമെഡിക്കല്‍, അഗ്രിക്കള്‍ച്ചര്‍, ഫിഷറീസ്, കൊമേഴ്‌സ് ആന്റ് ബിസിനസ് മറ്റ് ടെക്‌നിക്കല്‍ മേഖലകളില്‍ നിന്നായ പ്രമുഖ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. യോഗ്യതാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി അപേക്ഷകന് മൂന്ന് സ്ഥാപനങ്ങളുടെ അഭിമുഖത്തില്‍ പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്ത അപേക്ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ അവരുടെ രജിസ്റ്റേഡ് ഫോണ്‍ നമ്പറിലേക്ക് എസ്.എം.എസ് നല്‍കും. ഫോണ്‍: 9995137529
ഗൂഗിള്‍ ഫോം ലിങ്ക്: https://forms.gle/4yGfbyisUoCBWZdP7