ദേശീയ യുവജന ദിനത്തിന്റെ ഭാഗമായി സാക്ഷരത മിഷൻ ലഹരി വിരുദ്ധ പ്രസംഗവും ഉപന്യാസമത്സരവും സെമിനാറും സംഘടിപ്പിച്ചു. വയസ്‌ക്കരക്കുന്നിൽ നടന്ന സെമിനാറിന്റെ ഉദ്ഘാടനവും സമ്മാനവിതരണവും ജില്ലാ പഞ്ചായത്ത് അംഗം പി.കെ. വൈശാഖ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നിർവഹിച്ചു. സാക്ഷരത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. വി.വി. മാത്യു അധ്യക്ഷത വഹിച്ചു. ജോജി മുലേക്കരി, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ജസ്റ്റിൻ ജോസഫ്, താരാ തോമസ്, പി.കെ. ബിന്ദു, ടി. രവീന്ദ്രകുമാർ, കെ.സി. ദീപ്തി എന്നിവർ പ്രസംഗിച്ചു.