കേരള ലോ എൻട്രൻസ് എക്സാമിനേഷൻ 2023ന് തയാറെടുക്കുന്നതിനായി പട്ടികവർഗ വികസന വകുപ്പും കോട്ടയം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുമായി ചേർന്നു നടത്തുന്ന സൗജന്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം. പ്ലസ്ടുവാണ് വിദ്യാഭ്യാസ യോഗ്യത. മൂന്നുമാസമാണ് കാലാവധി. കോട്ടയം ലീഗൽ സർവീസ് അതോറിറ്റി നിയോഗിക്കുന്ന വിദഗ്ധരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. താൽപര്യമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർ കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണം. വിശദവിവരത്തിന് ഫോൺ: 04828 202751