പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ മോഡൽ റസിഡൻഷ്യൽ സ്ക്കൂളുകളിൽ 2023-24 വർഷം 5,6 ക്ലാസ്സുകളിൽ പ്രവേശനം ലഭിക്കുന്നതിന് കോഴിക്കോട് ജില്ലയിൽ നിലവിൽ 4,5 ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 2,00,000/ രൂപയിൽ അധികരിക്കരുത്. പ്രാക്തന ഗോത്ര വർഗ്ഗക്കാർക്ക് വാർഷിക വരുമാന പരിധിയും, പ്രവേശന പരീക്ഷയും ഇല്ല. പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് മാത്രം പ്രവേശനം നൽകുന്ന ഇടുക്കി ജില്ലയിലെ പൈനാവ്, വയനാട് ജില്ലയിലെ പൂക്കോട്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്നിവിടങ്ങളിലെ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്ക്കൂളുകളിൽ 6-ാം ക്ലാസ്സിലേക്കും മറ്റ് എം.ആർ.എസ്കളിൽ 5-ാം ക്ലാസ്സിലേക്കുമാണ് പ്രവേശനം നൽകുന്നത്. പൂർണ്ണമായും പൂരിപ്പിച്ച അപേക്ഷകൾ ജാതി, വാർഷിക കുടുംബ വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ കാണിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡവലപ്മെന്റ് ഓഫീസിലോ താമരശ്ശേരി, പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ ഫെബ്രുവരി 20 ന് വൈകുന്നേരം 5 മണി വരെ സ്വീകരിക്കും. അപേക്ഷയുടെ മാതൃക ഓഫീസുകളിൽ നിന്നും www.stmrs.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും. പ്രവേശന പരീക്ഷ 2023 മാർച്ച് 11 ന് നിശ്ചിത കേന്ദ്രത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: -9496070370 (ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് കോടഞ്ചേരി), 9744233620 (ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പേരാമ്പ്ര), 04952376364 (ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, കോഴിക്കോട്).