സമ്പൂര്‍ണ്ണ കുഷ്ഠ രോഗ നിവാരണ യജ്ഞമായ ‘അശ്വമേധം’ ക്യാമ്പയിന് തരിയോട് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു അധ്യക്ഷത വഹിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളിലും ത്വക്ക് പരിശോധന നടത്തി രോഗ ലക്ഷണമുള്ളവരെ കണ്ടെത്തി തുടര്‍ ചികിത്സ നല്‍കും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂന നവീന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷമീം പാറക്കണ്ടി, ഷീജ ആന്റണി, രാധ പുലിക്കോട്, മെമ്പര്‍മാരായ കെ.വി ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ മടത്തുവയല്‍, ബീന റോബിന്‍സണ്‍, വിജയന്‍ തോട്ടുങ്കല്‍, പുഷ്പ മനോജ്, വത്സല നളിനാക്ഷന്‍, സിബില്‍ എഡ്വര്‍ഡ്, കെ.എന്‍ ഗോപിനാഥന്‍, ഡോ. ജാവേദ് റിസ്വാന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ശ്രീകല, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.ബി ലതിക തുടങ്ങിയവര്‍ സംസാരിച്ചു.