വ്യവസായ വാണിജ്യ വകുപ്പിന്റെ സംരഭക വർഷത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി വീഡിയോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ സംരംഭകരുടെ വിജയഗാഥകൾ പ്രചരിപ്പിക്കുന്നതിനും അത് വഴി പുതു സംരംഭകർക്ക് പ്രചോദനം നൽകുന്നതിനുമാണ് മത്സരം. സംസ്ഥാനത്ത് വിജയകരമായി പ്രവർത്തിക്കുന്ന ഒരു വ്യവസായ സ്ഥാപനത്തിന്റെ വിജയഗാഥ രേഖപ്പെടുത്തുന്ന 5 മിനിറ്റിൽ താഴെ ദൈർഘ്യമുള്ള വീഡിയോകളാണ് മത്സരത്തിനായി പരിഗണിക്കുക. വീഡിയോകൾ വ്യവസായ/മീഡിയ മേഖലകളിലെ വദഗ്ദ്ധരും ഉദ്യോഗസ്ഥരും അടങ്ങിയ പാനൽ വിലയിരുത്തി വിയജികളെ നിശ്ചയിക്കും. അപേക്ഷകൾ ഫെബ്രുവരി 28 നകം നൽകണം. മത്സരത്തെ സംബന്ധിക്കുന്ന വിശദ വിവരങ്ങളും വിശദമായ നിയമാവലിയും വീഡിയോ സമർപ്പിക്കേണ്ട വിധവും ജനുവരി 30 മുതൽ www.industry.kerala.gov.inൽ പരിശോധിക്കാം.