സംസ്ഥാനത്ത് പുതുതായി വ്യവസായ വകുപ്പിന് കീഴിൽ രൂപം കൊണ്ട പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിക്കുന്ന പ്ലാന്റേഷൻ എക്‌സ്‌പോയിൽ പങ്കെടുക്കുന്നതിന് അപേക്ഷിക്കാം. ഫെബ്രുവരി 16 മുതൽ 19 വരെയാണ് എക്‌സിബിഷൻ. ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത എല്ലാ തോട്ടങ്ങൾക്കും തോട്ടം മേഖലയിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾക്കും പങ്കെടുക്കുന്നതിനും ഉത്പ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്നിതിനും അവസരമുണ്ടാകും.  താത്പര്യമുള്ളവർ https://www.industry.kerala.gov.in ലൂടെ ഫെബ്രുവരി 4 നകം അപേക്ഷ സമർപ്പിക്കണം.