സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി പാഠപുസ്തകങ്ങൾ തയാറാക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താത്പര്യമുള്ള ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി അധ്യാപകരും റിട്ടയേർഡ് അധ്യാപകരും എസ്.സി.ഇ.ആർ.ടി വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ലിങ്ക് മുഖേന 2023 ജനുവരി 25നകം അപേക്ഷ നൽകണം. എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തിയാകും അധ്യാപകരെ തെരഞ്ഞെടുക്കുക.