കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ആധാര്‍ അധിഷ്ഠിത സ്പാര്‍ക്ക് ബന്ധിത ബയോമെട്രിക് അറ്റന്‍ഡന്‍സ് പഞ്ചിംഗ് സംവിധാനം നിലവില്‍ വന്നു. പഞ്ചിംഗ് ഉദ്ഘാടനം എഡിഎം സി മുഹമ്മദ് റഫീഖ് നിര്‍വ്വഹിച്ചു. ജീവനക്കാര്‍ക്ക് ബയോമെട്രിക് പഞ്ചിംഗ് സൗകര്യത്തിനായി സിവില്‍ സ്റ്റേഷന്‍ കെട്ടിടങ്ങളിലെ എല്ലാ ബ്ലോക്കുകളിലെയും താഴത്തെ നിലയിലും ഒന്നാം നിലയിലും പൊതുവായ പ്രവേശന കവാടങ്ങളില്‍ പഞ്ചിംഗ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിലവില്‍ 30 പഞ്ചിംഗ് മെഷീനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ബി, ഡി, ഇ ബ്ലോക്കുകളിലായി 14 എണ്ണം പ്രവര്‍ത്തന സജ്ജമായി. മറ്റു മെഷീനുകള്‍ ഉടൻ പ്രവര്‍ത്തന സജ്ജമാവും.