സംസ്ഥാന വനിതാ കമ്മീഷൻ അദാലത്തിൽ 17 കേസുകൾക്ക് പരിഹാരം. രാമനിലയം ഗസ്റ്റ് ഹൗസ് ഹാളിൽ നടന്ന അദാലത്തിൽ 63 പരാതികൾ പരിഗണിച്ചു. 3 പരാതികൾ പൊലീസിന്റെ റിപ്പോർട്ടിനായി കൈമാറി. 43 പരാതികൾ അടുത്ത അദാലത്തിലേയ്ക്ക് മാറ്റി. കുടുംബ പ്രശ്നം, വസ്തു തർക്കം തുടങ്ങിയ പരാതികളാണ് അദാലത്തിൽ കൂടുതൽ പരിഗണിച്ചത്.
വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി സതീദേവി അധ്യക്ഷയായി. വനിതാ കമ്മീഷൻ ഡയറക്ടർ പിബി രാജീവ്, കമ്മീഷൻ അംഗങ്ങളായ അഡ്വ.ഇന്ദിര രവീന്ദ്രൻ, എലിസബത്ത് മാമൻ, അഡ്വ. സജിത അനിൽ, അഡ്വ.ബിന്ദു രഘുനാഥ്, കൗൺസിലർ മാലാ രമണൻ എന്നിവർ പങ്കെടുത്തു.