അരിക്കുളം പഞ്ചായത്തിൽ വാതിൽപ്പടി സേവനം അനുഷ്ടിച്ച വളണ്ടിയർമാരെ അനുമോദിച്ചു. അരിക്കുളം ഗ്രാമപഞ്ചായത്തിലെ 210 ഗുണഭോക്താക്കൾക്ക് സേവനം നൽകിയ 36 വോളണ്ടിയര്‍മാരെയാണ് പഞ്ചായത്ത് അനുമോദിച്ചത്.പെൻഷൻ ഇല്ലാത്തവർക്ക് പെൻഷൻ , മസ്റ്ററിംഗ് സഹായം, ലൈഫ് സർട്ടിഫിക്കറ്റ് , ചികിത്സ ധനസഹായങ്ങൾ, അവശ്യമരുന്നുകൾ എന്നീ അഞ്ചു സേവനങ്ങളാണ് വളണ്ടിയർമാർ മുഖേന എത്തിച്ചു നൽകിയത്.

അനുമോദന സദസ്സിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം സുഗതൻ മാസ്റ്റർ നിർവ്വഹിച്ചു. വളണ്ടിയർമാർക്കുള്ള സംസ്ഥാന സർക്കാരിൻ്റെ സാമൂഹ്യ സന്നദ്ധ സേവന ഡയറക്ടറുടെ സർട്ടിഫിക്കറ്റും ഉപഹാരവും പ്രസിഡണ്ട് കൈമാറി. വൈസ് പ്രസിഡന്റ് കെ പി രജനി അധ്യക്ഷത വഹിച്ചു .സ്ഥിരം സമിതി ചെയർമാൻമാരായ എം.പ്രകാശൻ, എൻ വി നജീഷ് കുമാർ , മെമ്പർ കെ എം അമ്മത്, സെക്രട്ടറി കെ.വി സുനിലകുമാരി, ഐസിഡിഎസ് സൂപ്പർവൈസർ അംബികാ കുമാരി എന്നിവർ സംസാരിച്ചു.