ദേശിയ ബാലികാ ദിനത്തോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ജില്ലാ വനിതാ ശിശു വികസന ഓഫീസ് എന്നിവയുടെ നേതൃത്വത്തില്‍ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി ‘ശൈശവ വിവാഹവും കുട്ടികളുടെ നിയമങ്ങളും’ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സുല്‍ത്താന്‍ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജില്‍ നടന്ന ക്ലാസ് നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാലി പൗലോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ വി.സി സത്യന്‍ അധ്യക്ഷത വഹിച്ചു. മുന്‍ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം അഡ്വ. ഗ്ലോറി ജോര്‍ജ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍ പി.കെ സുമതി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ടി.യു സ്മിത, ഡോണ്‍ ബോസ്‌കോ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ആന്റണി, സോഷ്യല്‍ വര്‍ക്ക് വിഭാഗം എച്ച് ഒ ഡി ഷെറിന്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.