അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമനം

പനമരം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് (എസ്.ടി സംവരണം) നിയമനം നടത്തുന്നു. യോഗ്യത അംഗീകൃത യുണിവേഴ്‌സിറ്റികളില്‍ നിന്നുള്ള ബി കോം ബിരുദത്തോടൊപ്പം 1 വര്‍ഷ പി.ജി.ഡി.സി.എ സര്‍ട്ടിഫിക്കറ്റ്. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ജനുവരി 28 നകം പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ, gppanamaram@gmail.com എന്ന ഇ-മെയിലിലൂടെയോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04935 220772.

ഇന്‍സ്ട്രക്ടര്‍ നിയമനം

മാനനന്തവാടി ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ കംമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത കംമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗില്‍ ഡിപ്ലോമ/ ബി ടെക്, പ്രവൃത്തി പരിചയം അഭിലഷണീയം. യോഗ്യതയുള്ള പി.എസ്.സി അനുശാസിക്കുന്ന പ്രായപരിധിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 30 ന് രാവിലെ 10.30 ന് ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജറാവണം. ഫോണ്‍: 04935 257320.

പരിശീലക നിയമനം

പനമരം ഗ്രാമ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫുട്‌ബോള്‍, വോളീബോള്‍, അത്‌ലറ്റിക്‌സ് എന്നിവയില്‍ കായിക പരിശീലനം നല്‍കുന്നതിനായി അസോസിയേഷന്‍ അംഗീകാരമുള്ള പരിശീലകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി 27 നകം പനമരം ഗ്രാമപഞ്ചായത്തില്‍ നേരിട്ടോ 8893445344, 9961136748 എന്നീ നമ്പറുകളില്‍ വാട്‌സ് ആപ്പ് വഴിയോ നൽകേണ്ടതാണ്.