കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിലെ ഡയറക്ടർ രാജിവെച്ച ഒഴിവിലേക്ക് ഫിനാൻസ് ഓഫീസർ ഷിബു അബ്രഹാമിന് താൽക്കാലിക ചുമതല നൽകിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദൈനംദിന/ഭരണപരമായ കാര്യങ്ങൾ നിർവ്വഹിക്കാനാണ് താല്ക്കാലിക ചുമതല നൽകി ഉത്തരവിട്ടിരിക്കുന്നത് – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.