പാലക്കാട് ജില്ലയില്‍ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ ബാലിക ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ നേതൃനിരയിലുള്ള നൂറോളം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. ശൈശവ വിവാഹം, കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍, സംവിധാനങ്ങള്‍ എന്നിവയെ കുറിച്ച് അഡ്വ. കെ. വിജയ, കുട്ടികളിലെ വൈകാരിക-മാനസിക വളര്‍ച്ച, ആരോഗ്യകരമായ ബന്ധങ്ങള്‍ വിഷയത്തില്‍ ആര്‍. ഐശ്വര്യ എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. പരിപാടിയില്‍ ജില്ലാ വനിതാശിശു വികസന ഓഫീസര്‍ ടിജു റേച്ചല്‍ തോമസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എസ്. ശുഭ, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി.എസ് ലൈജു, വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.