എനർജി മാനേജ്മെന്റ് സെൻ്റർ കേരള, സെൻ്റർ ഫോർ എൻവയോൺമെൻ്റ് ഡെവലപ്മെൻ്റ്, മറ്റത്തൂർ ഗ്രാമപഞ്ചായത്ത്, മനുക്ഷേത്ര സ്ട്രാറ്റജിക് ഡിസൈൻ, ഫിസിക്സ് വിഭാഗം സെൻ്റ് തോമസ് കോളേജ് എന്നിവ സംയുക്തമായി ഊർജ്ജ സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു. പുതുക്കാട് നിയോജക മണ്ഡലതല ഊർജ്ജ സംരക്ഷണ സെമിനാറിൻ്റെ ഉദ്ഘാടനം മറ്റത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് അശ്വതി വിബി നിർവഹിച്ചു. മറ്റത്തൂർ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ നിജിൽ വി എസ് അധ്യക്ഷത വഹിച്ചു. സിഇഡി പ്രോഗ്രാം ഡയറക്ടർ ഡോ. ടി സാബു, ഇ എം സി ജില്ല കോ ഓർഡിനേറ്റർ ഡോ. ടി വി വിമൽ കുമാർ, ഇ എം സി ആർപി മാത്യു എന്നിവർ സംസാരിച്ചു. എൽഇഡി ബൾബുകളുടെ വിതരണവും നടന്നു