ജനുവരി 27 മുതൽ 31 വരെ തൃശൂരിൽ നടക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയ്ക്ക് പങ്കെടുക്കാൻ കുട്ടികൾ എത്തിത്തുടങ്ങി. തൃശൂർ സ്റ്റേഷനിൽ എത്തിച്ച കർണ്ണാടകയിൽ നിന്നുള്ള ടീമിന് ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. പൂക്കളും മധുരപലഹാരങ്ങളും നൽകിയാണ് അവരെ സ്വീകരിച്ചത്. ഓർഗനൈസിംഗ് കൺവീനറും വിദ്യാഭ്യാസ ഉപഡയറക്ടറുമായ മദനമോഹനൻ ടി വി, സ്വീകരണ കമ്മിറ്റി കൺവീനർ കരിം വി എം, ജോയിന്റ് കൺവീനർ സാജൻ ഇഗ്നേഷ്യസ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ മജൂഷ് എൽ,ട്രാൻസ് പോർട്ട് കമ്മിറ്റി  എന്നിവർ നേതൃത്വം നൽകി.