തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഈ സാമ്പത്തിക വർഷത്തിൽ ഏറ്റെടുത്ത പദ്ധതികൾ യഥാസമയം പൂർത്തിയാക്കണമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റും ആസൂത്രണ സമിതി അധ്യക്ഷനുമായ ഉല്ലാസ് തോമസ് പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതികളുടെ റിവിഷനുമായി ബന്ധപ്പെട്ട് ചേർന്ന ആസൂത്രണ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി കോർപറേഷൻ, ജില്ലാ പഞ്ചായത്ത്‌ ഉൾപ്പടെ 13 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി റിവിഷൻ യോഗത്തിൽ ചർച്ച ചെയ്തു. പുതുതായി സമർപ്പിച്ച പദ്ധതികളും യോഗത്തിൽ അംഗീകരിച്ചു.ജില്ലാ പ്ലാനിങ് ഓഫീസർ പി. എ. ഫാത്തിമ, ആസൂത്രണ സമിതി അംഗങ്ങളായ സനിതാ റഹീം, അനിത ടീച്ചർ, ദീപു കുഞ്ഞുകുട്ടി, ശാരദ മോഹൻ, ഷൈമി വർഗീസ്, ലിസി അലക്സ്‌, മനോജ്‌ മൂത്തേടൻ, എ. എസ്. അനിൽകുമാർ എന്നിവർ പങ്കെടുത്തു.