മാറുന്ന ജീവിത മൂല്യങ്ങൾ ആവിഷ്കരിക്കാൻ സിനിമയ്ക്ക് സാധിക്കണമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം, ചലച്ചിത്ര അക്കാദമി,വിദ്യാരംഗം കലാ സാഹിത്യ വേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോഴിക്കോട് കോർപ്പറേഷൻ സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ച ഓറ 2023
ദ്വിദിന സിനിമാസ്വാദന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവധിക്കാലത്ത് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും സിനിമ ശില്പശാലകൾ, പ്രദർശനം, നിർമ്മാണം, ചർച്ച എന്നിവ സംഘടിപ്പിക്കും. സബ് ജില്ലാ തല ശില്പശാലകൾ ഫിബ്രവരി 5 മുതൽ ആരംഭിക്കും. കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ധനേഷ് അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫീസർ സജീഷ് നാരായണൻ ആമുഖ പ്രഭാഷണം നടത്തി. ചലച്ചിത്ര അക്കാദമി കോർഡിനേറ്റർ സി നവീന പദ്ധതി വിശദീകരിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ യു.കെ.അബ്ദു നാസർ ,വിദ്യാരംഗം ജില്ലാ കോർഡിനേറ്റർ ബിജു കാവിൽ എന്നിവർ സംസാരിച്ചു. ജി.പി.രാമചന്ദ്രൻ, ഡോ കെ.എസ് വാസുദേവൻ, ഷിബു മൂത്താട്ട്, എ.മുഹമ്മദ്, ഡോ.സലിമുദ്ദീൻ, മധു ജനാർദ്ദനൻ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.