സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കോട്ടൂര്‍ എ.കെ.എം.എച്ച്.എസ്.എസില്‍ സംഘടപ്പിച്ച ദ്വിദിന ഫ്‌ലവറിംഗ് ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ഡോ.കെ.ടി ജലീല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ വിഭാഗത്തിലുള്ള ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനാണ് ദ്വിദിന റസിഡന്‍ഷ്യല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ അലി കടവണ്ടി അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് കോര്‍ഡിനേറ്റര്‍ പ്രൊഫ. പി.മമ്മദ് ക്യാമ്പ് അവലോകനം നടത്തി. വിദ്യാര്‍ഥികള്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. പ്രൊഫ. കെ.പി ഹസ്സന്‍, കെ.ഇബ്രാഹീം ഹാജി, കെ.മുനീറ, പി.റജീന, വി.ശരത്ചന്ദ്ര ബാബു ,കെ.ഷൗക്കത്തലി,ബഷീര്‍ കരുണിയന്‍, കബീര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ‘വിദഗ്ധരോടൊപ്പം’ സെഷനില്‍ കൊണ്ടോട്ടി അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് വിജയ് ഭരത് റെഡ്ഡി, എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ വേലായുധന്‍ കുന്നത്ത്, എം.വി.ഐ പി.കെ.മുഹമ്മദ് ശഫീഖ് എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. വിവിധ സെഷനുകളായി ജെ.ഷാഹിദലി, ജമാലുദ്ധീന്‍ മാളിക്കുന്ന്, റംല, കെ.പി.ലുഖ്മാന്‍, ഡോ.രാജേഷ് എന്നിവര്‍ ക്ലാസെടുത്തു.