അളഗപ്പനഗർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പുതിയതായി നിർമ്മിച്ച ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2020-2021 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 80 ലക്ഷം രൂപ ചെലവിലാണ് പുതിയ ലാബിന്റെ നിർമാണം. നിലവിൽ പ്രവർത്തിക്കുന്ന ഹയർ സെക്കന്ററി സ്കൂൾ കെട്ടിടത്തിന്റെ മുകളിലായാണ് പുതിയതായി ലാബ് കെട്ടിടം ഒരുക്കിയിട്ടുള്ളത്. 2010 ലാണ് സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിക്കുന്നത്. ജില്ലാ പഞ്ചായത്തംഗം വിഎസ് പ്രിൻസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൺ തയ്യാലക്കൽ, കൊടകര ബ്ലോക്ക് പഞ്ചായത്തംഗം ടെസി വിത്സൺ, പ്രധാനധ്യാപിക സിനി എം കുര്യാക്കോസ്, പ്രിൻസിപ്പാൾ സുനിത എസ്, പി ടി എ പ്രസിഡന്റ് സോജൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.