കുഷ്ഠരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ബോധവല്‍കരണ ക്യാമ്പയിന്‍ സ്പര്‍ശിന്റെ ജില്ലാതല ഉദ്ഘാടനം പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക നിര്‍വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫീസിന്റെയും പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ ഡോ. പി. എ. ഫസല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ജില്ല ലെപ്രസി ഓഫീസര്‍ ഡോ.കെ.എം.നൂന മര്‍ജ ജില്ലയിലെ കുഷ്ഠരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. സ്പര്‍ശ് പരിപാടിയെക്കുറിച്ച് അസി. ലെപ്രസി ഓഫീസര്‍ വി.കെ.അബ്ദുല്‍ സത്താര്‍ ക്ലാസെടുത്തു. എം. ഇ.എസ് കോളജ് ത്വക്ക് രോഗ വിഭാഗം മേധാവി ഡോ.കെ. മുഹമ്മദ്, ഡീന്‍ ഡോ. ഗിരീഷ് രാജ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മുഹമ്മദ് സാജിദ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ ഡോ. അലി റിഷാദ്, ഡോ. അബൂബക്കര്‍ തയ്യില്‍, ത്വക് രോഗ വിഭാഗം പ്രൊഫസര്‍ ഡോ. ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. ഫെബ്രുവരി 13 വരെ നീണ്ടു നില്‍ക്കുന്ന സ്പര്‍ശിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ നഗരസഭകളിലും ചര്‍മ്മ രോഗനിര്‍ണയ ക്യാമ്പുകള്‍ക്കു പുറമേ ബോധവത്കരണ ക്ലാസുകള്‍, പ്രദര്‍ശനങ്ങള്‍, കലാപ്രകടനങ്ങള്‍ തുടങ്ങിയവ നടക്കും.
