ന്യൂനപക്ഷ മത വിഭാഗങ്ങളില്‍ പെടുന്ന കോളേജ് വിദ്യാര്‍ത്ഥികളുടെ സമഗ്രവ്യക്തിത്വ വികസനം ലക്ഷ്യമിട്ട് സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കീഴില്‍ നടത്തിവരുന്ന പാസ്‌വേര്‍ഡ് പദ്ധതി മലപ്പുറം ഗവണ്‍മെന്റ് വനിതാ കോളേജില്‍ പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വേങ്ങര ന്യൂനപക്ഷ പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ പ്രൊഫ. പി. മമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ഗവണ്‍മെന്റ് വനിതാ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് ഡോ. ടി.ജി അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അമീഷ. എന്‍, ഡോ. മുഹമ്മദ്ഹാരിസ്. കെ. ടി, വി.കെ രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. പാസ്‌വേഡ് ക്യാമ്പ് കോ- ഓര്‍ഡിനേറ്റര്‍ ഡോ.ദേവി രമേഷ് ചന്ദ്രഭാനു സ്വാഗതവും കോളേജ് ജനറല്‍ ക്യാപ്റ്റന്‍ നന്ദിയും പറഞ്ഞു. വിവിധ സെഷനുകലിലായി സി. പി. അഷറഫ്, ഹിഷാം എന്നിവര്‍ ക്ലാസെടുത്തു. സമാപന സമ്മേളനം എ.ഡി.എം എന്‍.എം മെഹറലി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ അധ്യക്ഷത വഹിച്ചു. ടി. ജയകൃഷ്ണന്‍, ഡോ. സജ്ന മണ്ണേത്തൊടി, ഡോ. പി.വി വിദ്യബാലകൃഷ്ണന്‍, ദിവ്യപാരില, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ എം. അപര്‍ണ തുടങ്ങിയവര്‍ സംബന്ധിച്ചു.