സാമൂഹിക അനാചാരങ്ങൾക്കെതിരെ ബോധവത്കരണം വളർത്തുന്നത് ലക്ഷ്യമിട്ടുകൊണ്ട് കേരള സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിച്ച ഷോർട്ട്ഫിലിം മത്സരത്തിൽ പ്രവീൺ വിശ്വം സംവിധാനം ചെയ്ത ‘ഇന്നലെ ഇന്ന് നാളെ’ ഒന്നാം സ്ഥാനവും ശ്രീജു ശ്രീനിവാസൻ, ജിതിൻ ജയപ്രകാശ് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ‘എരുമി’ രണ്ടാം സ്ഥാനവും ലളിതാ വൈഷ്ണവി സംവിധാനം ചെയ്ത തിരുവല്ല പ്രിൻസ് മാർത്താണ്ഡ വർമ്മ TEI ഒരുക്കിയ  ‘നെതൻ – down with dowry’ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്ത്രീധനം, അന്ധവിശ്വാസം, അനാചാരം തുടങ്ങിയവയ്‌ക്കെതിരെ  സാമൂഹിക ജാഗ്രത ഉണർത്തുന്ന പ്രമേയങ്ങൾ ഉൾകൊള്ളുന്ന ഷോർട്ട്ഫിലിമുകളാണ് മത്സരത്തിനായി പരിഗണിച്ചത്.

വിജയികൾക്കുള്ള സമ്മാനവിതരണം നാളെ (29/03/2023) എറണാകുളം മഹാരാജാസ് കോളേജിൽ നടക്കും. വിതരണം പ്രൊഫ. എം. കെ. സാനു മാസ്റ്റർ നിർവ്വഹിക്കും. ചടങ്ങിൽ യൂത്ത് ഐക്കൺ 2022-23 അവാർഡ് ഫലപ്രഖ്യാപനവും നടക്കും. ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം എന്നിവയ്ക്ക് യഥാക്രമം 20000 , 15000, 10000 രൂപയാണ് സമ്മാന തുകയായി ലഭിക്കുന്നത്.