സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃക്കടീരി ഗ്രാമപഞ്ചായത്തിലെ കരിയാട്ടില്‍ കോളനി വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം നടന്നു. പി. മമ്മിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ഒരു കോടി രൂപ ചെലവില്‍ സമഗ്രമായ വികസന പ്രവര്‍ത്തനങ്ങളാണ് കരിയാട്ടില്‍ കോളനിയില്‍ നടത്തുക. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ്, തൃക്കടീരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി ലതിക, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്തഫ, വാര്‍ഡ് അംഗം കെ. അബ്ബാസ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.എസ് ശ്രീജ, നിര്‍വഹണ ഏജന്‍സിയായ കെല്‍ പ്രോജക്ട് മാനേജര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.