കണ്ണൂർ ജില്ലയില്‍ സമ്പൂര്‍ണ സെക്കണ്ടറി വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സാക്ഷരത മിഷന്‍ എന്നിവയുമായി ചേര്‍ന്ന് നടപ്പാക്കുന്ന ‘പത്താമുദയം’ പോസ്റ്റര്‍ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു.
ജില്ല സമ്പൂര്‍ണ സെക്കണ്ടറി വിദ്യാഭ്യാസ ജില്ലയാവുന്നതിന്റെ ഒരുക്കങ്ങളിലേക്ക് കടക്കുകയാണെന്നും അതിനായി ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഫണ്ട് കരുതി വെച്ചിട്ടുണ്ടെന്നും പി പി ദിവ്യ അറിയിച്ചു.പഠിതാക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിതതായും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.ജില്ലാ പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന പ്രകാശന ചടങ്ങില്‍ വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്‌നകുമാരി, യു പി ശോഭ, വി കെ സുരേഷ് ബാബു ജില്ലാപഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുല്‍ ലത്തീഫ് ജില്ലാ കോര്‍ഡിനേറ്റര്‍ ഷാജു ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.