ജില്ലാ ആശുപത്രി ദന്തവിഭാഗം 72കാരിയുടെ വായ്ക്കുള്ളില്‍ രൂപം കൊണ്‍ണ്ട വലിപ്പമേറിയ മുഴ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. മേല്‍ചുണ്ടിനടിയില്‍ കണ്‍െണ്ടത്തിയ നാല് സെന്റിമീറ്റര്‍ അധികം വലിപ്പമുള്ള മുഴയാണ് നീക്കം ചെയ്തത്. വായ്ക്കുള്ളില്‍ ലോക്കല്‍ അനസ്തീഷ്യ മാത്രം നല്‍കിയായിരുന്നു ശസ്ത്രക്രിയ. മൂന്നു വര്‍ഷത്തിലധികമായി മുഴയുടെ വലിപ്പത്താല്‍ ഭക്ഷണം കഴിക്കാന്‍ കഴിയാതെ അവസ്ഥയിലായിരുന്നു. പ്ലീയോ മോര്‍ഫിക് അഡീനോമ എന്ന ഉമിനീര്‍ ഗ്രന്ഥിയെ ബാധിക്കുന്ന മുഴയാണ് ഡോ സുധീന്ദ്രന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരായ ആസാദ്, പ്രമോദ്, പൂജ, ബെനസീര്‍, ഡെന്റല്‍ ഹൈജിനിസ്ടുമാരായ ആശ, ജെന്‍സി എന്നിവരടങ്ങുന്ന സംഘം നീക്കം ചെയ്തത്.