കൊച്ചി മറൈൻ ഡ്രൈവിൽ നടന്നുവരുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ വ്യത്യസ്തമായ ഉത്പന്നങ്ങൾ കൊണ്ട് ശ്രദ്ധയാകർഷിക്കുകയാണ് ജയിൽ വകുപ്പിന്റെ സ്റ്റാൾ. കാക്കനാട് ജില്ലാ ജയിലിലെ തടവുകാരുടെ കരവിരുതിൽ തീർത്ത നെറ്റിപ്പട്ടവും ഓയിൽ പെയ്ന്റിങ്ങുകളും ആരെയും ആകർഷിക്കുന്നതാണ്.
വിവിധ വലുപ്പത്തിലുള്ള നെറ്റിപ്പട്ടം ഇവിടെ നിന്ന് ലഭിക്കും, 500 രൂപ മുതൽ 6000 രൂപ വരെയാണ് നിരക്ക് വരുന്നത്. ഓയിൽ പെയ്ന്റിങ്ങുകൾ 250 രൂപ മുതൽ വാങ്ങാം.
തടവുകാരിൽ ഇത്തരം കലാപരമായ പ്രവർത്തനങ്ങളിൽ താത്പര്യമുള്ളർക്ക് പ്രത്യേക പരിശീലനം നൽകിയാണ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. ഇവയ്ക്ക് പുറമെ ഡിഷ് വാഷ്, സോപ്പ് പൊടി, ഫിനോയിൽ തുടങ്ങിയവയും സ്റ്റാളിൽ നിന്ന് വാങ്ങാം. നല്ല പ്രതികരണമാണ് സ്റ്റാൾ സന്ദർശിക്കാൻ വരുന്നവരുടെ ഭാഗത്ത് നിനും ലഭിക്കുന്നതെന്ന് അധികൃതർ പറയുന്നു. വാണിജ്യ വിഭാഗത്തിലെ 90ആം നമ്പർ സ്റ്റാളാണ് ജയിൽ വകുപ്പിന്റേത്.