കുന്നന്താനം ഗ്രാമ പഞ്ചായത്തില്‍ മഴക്കാല പൂര്‍വ ശുചീകരണവും മാലിന്യമുക്ത ക്യാമ്പയിനും സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ശ്രീദേവി സതീഷ് ബാബു നിര്‍വഹിച്ചു. പൊതുജന പങ്കാളിത്തത്തോടെ നടത്തിയ കാമ്പയിനില്‍ കുന്നന്താനം കവലയില്‍ ശുചികരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. റോഡിന്റെ വശങ്ങളിലെയും ഓടകളിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്തു വൃത്തിയാക്കി. മഴക്കാലത്ത്  ഉണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍,അന്തരീക്ഷ മലിനീകരണം,തുടങ്ങിയവ ഒഴിവാക്കാന്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ വ്യാപകമായ ശുചീകരണം നടത്തും.വൈസ് പ്രസിഡന്റ് പ്രൊഫ. മധുസൂധനന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പര്‍മാരായ വി എസ് ഈശ്വരി, മിനി ജനാര്‍ദ്ദനന്‍, കെ കെ രാധാകൃഷ്ണകുറുപ്പ്, വി ജെ റെജി, ഗ്രേസി മാത്യു, ധന്യമോള്‍, മറിയാമ്മ കോശി, സ്മിത വിജയരാജന്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് അംഗങ്ങള്‍, അംഗന്‍വാടി ടീച്ചര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.